
Ingredients
നാടന്‍ കോഴി റോസ്റ്റ്
- കോഴിയിറച്ചി 1 കിലോ
- ചുവന്നുള്ളി 200 ഗ്രാം
- ഉരുളക്കിഴങ്ങ് 2 എണ്ണം
- പച്ചമുളക് 6 എണ്ണം
- ഇഞ്ചി 1 കഷണം
- മഞ്ഞള്‍പ്പൊടി ½ ടീസ്പൂണ്‍
- മല്ലിപ്പൊടി 3 ടേബിള്‍ സ്പൂണ്‍
- ഉണക്കമുളക് 10 എണ്ണം
- കുരുമുളക് ½ ടീ സ്പൂണ്‍
- ഏലയ്ക്കാ 3 എണ്ണം
- മല്ലിപ്പൊടി 3 ടേബിള്‍ സ്പൂണ്‍
- കറുവാപ്പട്ട 2 കഷണം പെരും
- ജീരകം 1 ടേബിള്‍ സ്പൂണ്‍
- ഗ്രാമ്പൂ 4 എണ്ണം
- കറിവേപ്പില 2 തണ്ട്
- തേങ്ങാപ്പാല്‍ ½ മുറി തേങ്ങയുടെ
- വെളിച്ചെണ്ണ 1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
കോഴിയിറച്ചി കഷണങ്ങളായി മുറിക്കാതെ മുഴുവനോടെ, തൊലി മാത്രം വേര്‍പെടുത്തുക. അതില്‍ ഇഞ്ചി, വെളുത്തുള്ളി മഞ്ഞള്‍പ്പൊടി,
കുരുമുളക് ,കരിവേപ്പില ഉപ്പ്, ഇവ 1/2 റ്റീസ്പൂണ്‍ കണക്കിന് എടുത്ത്, വരഞ്ഞ് കോഴിയില്‍ പുരട്ടി
2 മണിക്കൂര്‍ വെക്കുക.
ഒരു പാത്രത്തില്‍ ചിക്കന്‍ മുങ്ങിക്കിടക്കുന്ന പരുവത്തില്‍ മുഴുവനായി, ഒരു ചെറു ബ്രൌണ്‍ നിറത്തില്‍ വറത്തുമാറ്റി വെക്കുക. മറ്റൊരു വാവട്ടം ഉള്ള കുഴിഞ്ഞ പാത്രത്തില്‍ സവാള/കൊച്ചുള്ളി വെളിച്ചെണ്ണയോഴിച്ച് വഴറ്റുക. ബാക്കി മസാലയായ, മല്ലിപ്പിടി മുളകുപൊടി ഇഞ്ചി, വെളുത്തുള്ളി എന്നിവ കുറച്ച് ഉപ്പും വെള്ളത്തില്‍ ചേര്‍ത്തു കുഴച്ച ഉള്ളിയില്‍ ചേര്‍ത്തു വഴറ്റുക. ഈ പാത്രത്തിലെ അരപ്പ് ഒരു ചെറിയ സ്പൂണില്‍ എടുത്ത്, കോഴിയുടെ ഉള്ളിലേക്ക് , 2 സ്പൂണ്‍ എന്നകണക്കില്‍ നിറക്കുക , കൂടെ നീളത്തില്‍ മുറിച്ച 3,4 ഉരുളക്കിഴങ്ങു കഷണങ്ങളും. ബാക്കി മസാല കോഴിക്കും മുകളിലും മറ്റുമായിത്തന്നെ പുരട്ടി വെക്കുക. തേങ്ങാപ്പല്‍ ചേര്‍ത്ത്, ബാക്കി ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.തിളയ്ക്കുന്ന കറിയില്‍ മസാലകള്‍ മുഴുവനായിത്തന്നെ ചേര്‍ക്കുക.
കറി തിളച്ച് നന്നായി കുറുകുമ്പോള്‍ 1/2 കപ്പ് തേങ്ങാപ്പാല്‍ അധികം വെള്ളം ചേര്‍ക്കാതെ കുറുകെ ചേര്‍ക്കുക.നന്നായി ഇളക്കി, തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.















